ഡല്‍ഹി സര്‍ക്കാര്‍ രൂപവത്കരണത്തിന് കാലതാമസം എന്തിനെന്ന് സുപ്രീം കോടതി

single-img
28 October 2014

supreme courtഡല്‍ഹി സര്‍ക്കാര്‍ രൂപവത്കരണത്തിന് കാലതാമസം എന്തിനാണു വരുത്തുന്നതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.രാഷ്ട്രപതി ഭരണം താത്കാലികമായൊന്നാണ്. എല്ലാകാലത്തും അത് പറ്റില്ല. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപവത്കണത്തിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ആവശ്യപ്പെട്ടു.

ബി.ജെ.പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുവാദം നല്‍കിയെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.