ലൈംഗികവൃത്തി നിയമവിധേയമാക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ

single-img
28 October 2014

28TH_NCW_CHIEF_2174229f (1)ലൈംഗികവൃത്തി നിയമവിധേയമാക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം.മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉറപ്പുവരുത്തുന്നതിനും ലൈംഗിക വ്യവസായം നിയന്ത്രിക്കുന്നതിനും ലൈംഗിക വൃത്തി നിയമവിധേയമാക്കുന്നത് ഗുണം ചെയ്യുമെന്ന് അവർ പറഞ്ഞു.

ഇടനിലക്കാരും പെണ്‍വാണിഭക്കാരും സ്ത്രീകളെ കടത്തുന്നത് കുറക്കാനും എച്ച്‌ഐവി പോലുള്ള ലൈംഗികരോഗങ്ങള്‍ പടരുന്നത് ഒഴിവാക്കാനും ലൈംഗിക വൃത്തി നിയമവിധേയമാക്കിയാല്‍ സാധിക്കുമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.നവംബര്‍ എട്ടിന് നടക്കുന്ന മന്ത്രിസഭ ഉന്നതാധികാര സമിതിയില്‍ ലൈംഗികവൃത്തി നിയമവിധേയമാക്കുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ടു വെയ്ക്കുമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി