മുഴുവൻ കള്ളപ്പണക്കാരുടെയും പേരു വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി

single-img
28 October 2014

supreme courtഎല്ലാ കള്ളപ്പണക്കാരുടെയും പേര് വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. മൂന്നു പേരുടെ മാത്രം പേര് വെളുപ്പെടുത്തി, മറ്റുള്ള കള്ളപ്പണക്കാരെ എന്തിനാണ് സംരക്ഷിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.ബുധനാഴ്ചയോടെ മുഴുവൻ പേരുകളും വെളിപ്പെടുത്തണമെന്നാണു കേന്ദ്രത്തിനു സുപ്രീം കോടതിയുടെ കർശ്ശന നിർദ്ദേശം

മുഴുവന്‍ അക്കൗണ്ട് വിവരങ്ങളും സീല്‍ വച്ച കവറിലാക്കി സമര്‍പ്പിക്കണമെന്നാണ് കോടതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ മൂന്നു പേരുകളാണ് വെളിപ്പെടുത്തിയത്.