വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി കെട്ടിയിട്ടു പീഡിപ്പിച്ചു; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ്

single-img
27 October 2014

gang-rape_കണ്ണൂരിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയ രണ്ടു യുവാക്കള്‍ തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ചക്കരക്കല്‍ പോലീസിനു മൊഴി നല്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തിരുന്നു. ഫോണ്‍ കോള്‍ വിവരവും മറ്റും ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇവര്‍ ഉടന്‍ അറസ്റ്റിലായേക്കും.

അച്ഛനെ അന്വേഷിച്ചു വീട്ടിലെത്തിയ യുവാക്കള്‍ വീട്ടുവരാന്തയില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയോടു അച്ഛന്റെ ഫോണ്‍ നമ്പര്‍ നൽകാൻ ആവശ്യപ്പെടുകയും. നമ്പറെടുക്കാന്‍ അകത്തേക്കുപോയ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്നു  കസേരയില്‍ കെട്ടിയിട്ടശേഷം പീഡിപ്പിച്ചുവെന്നാണു പെണ്‍കുട്ടി പോലീസിനു മൊഴി നല്കിയിരുന്നത്.