19-ാം കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ നിന്നു ‘പേരറിയാത്തവര്‍’ പിന്‍മാറി

single-img
27 October 2014

Perariyathavar-movie-Suraj-SalimKumarതിരുവനന്തപുരം: 19-ാം കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ നിന്നു ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ‘പേരറിയാത്തവര്‍’ പിന്‍മാറി. മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടന്നു ആവശ്യപ്പെട്ട് ചിത്രത്തിന്റെ സംവിധായകന്‍ പി. ബിജുവും നിര്‍മ്മാതാവ് അനില്‍കുമാറും ചലച്ചിത്ര അക്കാഡമിക്കു കത്തു നല്‍കി. സങ്കേതിക കാരണങ്ങള്‍ ചൂണ്ടികാണിച്ചാണ് പിന്മാറ്റം.

ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് പിന്‍മാറിയതെന്ന് പറയപ്പെടുന്നു. മേളയില്‍ മലയാള സിനിമ ടുഡേ വിഭാഗത്തിലായിരുന്നു ചിത്രത്തെ തെരഞ്ഞെടുത്തിരുന്നത്. സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത ചിത്രമാണ് പേരറിയാത്തവര്‍.