ചൊവ്വയിൽ മുതലയോട് സാമ്യമുള്ള ജീവി

single-img
27 October 2014

marവാഷിംഗ്ടൺ: ചൊവ്വയിൽ മുതലയുടെ രൂപ സാദൃശ്യമുള്ള ജീവിയെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഈ വർഷാദ്യം ക്യൂര്യോസിറ്റി റോവറിലെ മാസ്റ്റ് ക്യാം പകർത്തിയ ചിത്രത്തിലാണ് മുതലയുമായി സാമ്യമുള്ള പാറക്കെട്ട് കണ്ടെത്തിയത്. ശാസ്ത്രജ്ഞനായ ജോ വൈറ്റാണ് ചിത്രത്തിൽ മുതലയുടെ രൂപമുള്ള പാറക്കൂട്ടം കണ്ടെത്തിയത്.

ഫോസിലുകളായിരിക്കുന്ന അവ ചൊവ്വയിൽ ജീവനുണ്ടായിരുന്നുവെന്നതിന്റെ തെളിവായിരിക്കാമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. എന്നാൽ ഇതുസംബന്ധിച്ച നാസയുടെ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല.