എംജി കോളേജ് സിഐ വധശ്രമം; കേസ് പിന്‍വലിച്ച നടപടി റദ്ദാക്കണം

single-img
27 October 2014

Kerala_Police_Logoതിരുവനന്തപുരം: എംജി കോളേജില്‍ വെച്ച് സിഐയെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കി. കേസ് പിന്‍വലിച്ച നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് പൊലീസ് അസോസിയേഷന്‍ സര്‍ക്കാറിനെ സമീപിച്ചത്. സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിക്കുന്നതായി സംസ്ഥാന സമിതി അംഗീകരിച്ച പ്രമേയത്തില്‍ പൊലീസ് അസോസിയേഷന്‍ വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥരുടെ വികാരങ്ങള്‍ മനസ്സിലാക്കാതെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഇത്തരം നടപടികള്‍ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കെടുത്തുമെന്നും. സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ തൊഴില്‍ സാഹചര്യം ഇല്ലാതക്കാനെ ഇത് ഇടവരുത്തുവെന്നും പൊലീസ് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഇത്തരം കേസുകളില്‍ പൊലീസ് ഉദോഗസ്ഥരുടെ ചികില്‍സയ്ക്ക് ആവശ്യമായ ചെലവ് പ്രതികളില്‍നിന്ന് ഈടാക്കുന്നതിന് നിയമ നിര്‍മാണം നടത്തണമെന്ന് അസോസിയേഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

എംജി കോളജില്‍ സി.ഐയെ ബോംബറിഞ്ഞ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടിക്കെതിരെ പൊലീസ് സംഘടനകള്‍ മൗനം പാലിക്കുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷന്റെ ഇടപെടല്‍.