പെൺകുഞ്ഞിന് ജന്മം നൽകിയതിന് വീട്ടുകാർ കുറ്റപ്പെടുത്തി; യുവതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞു

single-img
27 October 2014

rajasthanപെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് വീട്ടുകാരുടെ നിരന്തരമായ കുറ്റപ്പെടുത്തൽ സഹിക്കാൻ കഴിയാതെ യുവതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. രാജസ്ഥനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്. മൂന്ന് കുട്ടികളുടെ മാതാവായ രേഖ കൻവാറിനോട് ആൺകുഞ്ഞിന് ജന്മം നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വഴക്കിട്ടിരുന്നു. നാലാമതും പെൺകുഞ്ഞിന് ജന്മം നൽകിയാലോയെന്ന് ഭയന്ന് തന്റെ ഇളയ മകളെ രേഖ കിണറ്റിൽ എറിയുകയായിരുന്നു.  ഒക്ടോബർ 17നാണ് സംഭവം നടന്നത്. തുടർന്ന് നടന്ന പോലീസ് ചോദ്യം ചെയ്യലിലാണ് മാതാവ് കുറ്റം സമ്മതിച്ചത്.