മഹാരഷ്ട്രയിൽ ബിജെപി എംഎല്‍എ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടു

single-img
27 October 2014

nandedmla_diesമുംബൈ: മഹാരഷ്ട്രയിൽ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി എംഎല്‍എ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടു. മുദ്‌ഖേദ് മണ്ഡലത്തിലെ എംഎല്‍എയായ ഗോവിന്ദ് എം. റാത്തോഢാണ് മരണപ്പെട്ടത്. ഞായറാഴ്ച ട്രെയിന്‍ യാത്രയ്ക്കിടെ റാത്തോഢിന് ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്ന് ബിജെപി സംസ്ഥാന വക്താവ് മാധവ് ബന്ധാരി അറിയിച്ചു.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ബിജെപി നിയമസഭ കക്ഷി യോഗത്തിനായി മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഒക്‌ടോബര്‍ 15ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എച്ച്.ബി.വി പാട്ടീലിനെ തോല്പിച്ചാണ് റാത്തോഢ് തെരഞ്ഞെടുക്കപ്പെട്ടത്.