ഇന്ത്യ വിരുദ്ധറാലി; ബിലാവല്‍ ഭൂട്ടോക്ക് നേരെ ചീമുട്ടയേറ്

single-img
27 October 2014

bilawal-bhutto-zardari-electionലണ്ടണ്‍: ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബിലാവല്‍ ഭൂട്ടോ യുകെയില്‍ സംഘടിപ്പിച്ച റാലി അക്രമാസക്തമായി. ലക്ഷക്കണക്കിന് ആളുകളെ പ്രതീക്ഷിച്ച മില്യണ്‍ റാലിയില്‍ കേവലം 2000 ആളുകള്‍ മാത്രമാണ് പങ്കെടുത്തതെന്ന് പറയെപ്പെടുന്നു. റാലിയില്‍ ഭൂട്ടോയുടെ ഇളമുറക്കാരൻ സംസാരിക്കുമ്പോള്‍ ആളുകള്‍ കോഴിമുട്ടയും തക്കാളിയും വെള്ളക്കുപ്പികളും അദ്ദേഹത്തിന് നേരെ എറിഞ്ഞെന്ന് റിപ്പോർട്ടുണ്ട്.

പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് റാലി സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബ്രീട്ടീഷ് സര്‍ക്കാരിന് ഹര്‍ജി നല്‍കാനും    ഇതുവഴി കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തെമെന്നാണ് ബിലാവലിന്റെ പദ്ധതി. പാക്കിസ്ഥാന്റെ പതാകയുമായാണ് ആളുകള്‍ പങ്കെടുത്ത റാലി അക്രമാസക്തമായതോടെ, പൊലീസ് ഇടപ്പെട്ട് റാലി തടയുകയായിരുന്നു.