ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വെടിയേറ്റു മരിച്ചു

single-img
27 October 2014

Senzo_Meyiwaജോഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ സെന്‍സോ മെയിവയാണ് (27) മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 നായിരുന്നു സംഭവം.  കാമുകി പോപ് ഗായിക കെല്ലി കുമലോയുടെ വീട്ടില്‍ വച്ചാണ് സെന്‍സോയ്ക്ക് വെടിയേറ്റത്. കാമുകിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ മോഷ്ടാക്കളെ എതിര്‍ക്കുമ്പോള്‍ വെടിയേറ്റത്.

മൂന്നു പേര്‍ അടങ്ങുന്ന അക്രമി സംഘമാണ് സെന്‍സോയെ ആക്രമിച്ചത്. ദക്ഷിണാഫ്രിക്കന്‍ ലീഗില്‍ ഒര്‍ലാന്‍ഡോ പൈറേറ്റ്‌സിന്റെ താരമാണ് സെന്‍സോയ. കഴിഞ്ഞദിവസത്തെ മത്സരത്തിനുശേഷമാണ് സെന്‍സോയെ കാമുകിയുടെ അടുത്തെത്തിയത്.