ഒരു കോടിയുടെ കാരുണ്യ പെട്രോള്‍ പമ്പ് ജീവനക്കാരന്‌

single-img
27 October 2014

21645_620018കാരുണ്യ ലോട്ടറിയുടെ ഒരുകോടി രൂപ പെട്രോള്‍ പമ്പ് ജീവനക്കാരായ യുവാവിന്. പമ്പിലെത്തിയ ലോട്ടറി വില്‍പ്പനക്കാരന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണു ടിക്കറ്റെടുത്തത്. വില്‍പ്പനക്കാരന്‍ ആദ്യം ധനശ്രീ ലോട്ടറി വച്ചു നീട്ടിയെങ്കിലും പാവപ്പെട്ട രോഗികള്‍ക്ക് സഹായമാകട്ടെയെന്ന് കരുതി കാരുണ്യ ചോദിച്ചു വാങ്ങുകയായിരുന്നു.കൊണ്ടോട്ടി 17ല്‍ ഓട്ടുപാറക്കുഴി മുസ്തഫയുടെയും ഖൈറുന്നീസയുടെയും മകന്‍ മൂഹമ്മദ് സാബിഖി(അഞ്ജു-21)നാണ് കാരുണ്യം കാട്ടി കാരുണ്യ ലോട്ടറിയടിച്ചത്.

ശനിയാഴ്ച കാരുണ്യയുടെ കെ.ജെ. 554890 നമ്പറിനാണ് നറുക്കുവീണത്. ഞായറാഴ്ചത്തെ പത്രത്തിലൂടെയാണ് ലോട്ടറിയടിച്ച വിവരം അറിഞ്ഞത്. കോടീശ്വരനായെങ്കിലും യുവാവ് പതിവു പോലെ പമ്പില്‍ ജോലിക്ക് ചെന്നു.പ്ലസ് ടു കഴിഞ്ഞെങ്കിലും സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ട് തുടർപഠനം നടത്താൻ കഴിയാത്ത സാബിഖിക്ക് ലോട്ടറിയടിച്ച് പണം കൊണ്ട് വീടു പുതുക്കിപ്പണിയണമെന്നും പാതി നിര്‍ത്തിയ വിദ്യാഭ്യാസം തുടരണമെന്നുമാണ്