കള്ളപ്പണം നിക്ഷേപമുള്ള മൂന്നു പേരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍പുറത്തു വിട്ടു

single-img
27 October 2014

black-moneyന്യൂഡല്‍ഹി: കള്ളപ്പണം നിക്ഷേപമുള്ള മൂന്നു പേരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഔഷധ വ്യവസായി പ്രദീപ് ബര്‍മന്‍, സ്വര്‍ണ വ്യാപാരി പങ്കജ് ചിമന്‍ലാല്‍, ഖനി വ്യവസായി രാധ ടിബ്ലോ എന്നിവരുടെ പേരുകളാണ് പരസ്യമായിരിക്കുന്നത്.

800 പേരുടെ പട്ടികയിലെ മൂന്ന് പേരുകള്‍ മാത്രം വെളിപ്പെടുത്തിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടിയാണെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിക്കഴിഞ്ഞു. കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയതോടെയാണ് പേരുകള്‍ പുറത്തുവിടാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കിയത്.