ഹുദ്ഹുദ് ചുഴലികൊടുങ്കാറ്റിനു പിന്നാലെ നിലോഫർ വരുന്നു;കേരളത്തിനും ഭീഷണി

single-img
27 October 2014

5eba88dd-0175-4763-b232-18a4f01ff313Wallpaper2ആന്ധ്രയില്‍നാശം വിതച്ച ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിനു പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തി മറ്റൊരു ചുഴലികൊടുങ്കാറ്റ് വരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലോഫര്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലികൊടുങ്കാറ്റ് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, കര്‍ണാടക, ലക്ഷദീപ് എന്നിവിടങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

72 മണിക്കൂറിനകം ഗുജറാത്ത്, പാകിസ്ഥാനിലെയും തീരങ്ങളില്‍ ചുഴലികൊടുങ്കാറ്റ് എത്തുമെന്നും കനത്ത മഴയോടൊപ്പം 45-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മീന്‍പിടിത്തക്കാര്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.