മദ്യം റേഷൻ കടകൾ മുഖേന  ലഭ്യമാക്കണം

single-img
27 October 2014

LIQUOR_168034fറേഷൻ കടകൾ മുഖേന ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് മദ്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജി.തൃശൂർ സ്വദേശി  പിഡി ജോസഫ് ആണു ഹർജ്ജി നൽകിയത്.2024 ആവുന്നതോടെ സമ്പൂര്‍ണ മദ്യനിരോധനം എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

പുതിയ കള്ളുഷാപ്പുകള്‍ക്ക് അനുമതി നല്‍കില്ല. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഹർജിക്കുള്ള വിശദീകരണമായി സർക്കാർ കോടതിയിൽ വ്യക്തമാക്കി