രാജീവ് വധം;മോചനം ആവശ്യപ്പെട്ട് പ്രതി നളിനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

single-img
27 October 2014

1501736_10153246082067119_8909030970738796365_nരാജീവ് ഗാന്ധി വധക്കേസിലെ പ്രതി പ്രതി നളിനി ജയിലില്‍ നിന്നും മോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. 1998ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ 2000 ഏപ്രില്‍ 24നു ജീവപര്യന്തമായി കുറച്ചിരുന്നു. കഴിഞ്ഞ 23 വര്‍ഷമായി നളിനി തടവില്‍ കഴിയുകയാണ് .

രാജീവ് വധക്കേസില്‍ നളിനിയടക്കം ഏഴു പേരെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം സ്റ്റേ ചെയ്ത സുപ്രീംകോടതി കേന്ദ്രവുമായി കൂടിയാലോചിക്കണമെന്നാവശ്യപ്പെട്ടിരുന്നു.ഈ പശ്ചാത്തലത്തിലാണ് നളിനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.