രാജ്യം ശുചിയാക്കേണ്ട കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യം ഇല്ല; രാഷ്ട്രീയം ഏതായാലും രാജ്യം നന്നായാല്‍ മതിയെന്ന് ശശിതരൂര്‍

single-img
25 October 2014

Shashi-Tharoor-twitterരാജ്യം ശുചിയാകുന്ന കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്നും രാഷ്ട്രീയം ഏതായാലും രാജ്യം നന്നായാല്‍ മതിയെന്നും ശശി തരൂര്‍ എംപി. വിഴിഞ്ഞത്ത് ആരംഭിച്ച ശുചീകരണ പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംപി.

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണച്ച തരൂരിനെ കെപിസിസിയുടെ പരാതി പ്രകാരം എഐസിസി വക്താവ് സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയെ വെല്ലുവിളിച്ച് തരൂര്‍ ശിചീകരണവുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെയാണ് രാവിലെ വിഴിഞ്ഞത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ശുചീകരണ പദ്ധതികള്‍ ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ഓരോ സര്‍ക്കാരുകള്‍ അത് പേര് മാറ്റി നടപ്പാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.