ഇനിമുതല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുസ്മരണം ഗാന്ധിജിക്കും സര്‍ദാര്‍ പട്ടേലിനും മാത്രമേയുള്ളു

single-img
25 October 2014

_75047784_modi-gettyഇനി മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ജന്മ, ചരമ വാര്‍ഷികങ്ങള്‍ക്ക് അനുസ്മരണം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും രാജ്യത്തിന്റെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനും മാത്രമേയുള്ളൂ. ഇവര്‍ ഒഴികെയുള്ള നേതാക്കളുടെ സംഘടിപ്പിക്കേണെ്ടന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഈ മാസം 31നു സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജന്മവാര്‍ഷികം ദേശീയ ഐക്യദിനമായി ആഘോഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമ വാര്‍ഷിക ദിനമായ ഓക്ടോബര്‍ 31നു യുപിഎ സര്‍ക്കാര്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത് നിര്‍ത്തലാക്കിക്കൊണ്ടാണ് ബിജെപി സര്‍ക്കാരിന്റെ ഈ നടപടി.