ആക്രമണത്തിന് ശേഷം ഡൗണ്‍ ടൗണ്‍ ഹോട്ടലിലേക്ക് ഇപ്പോള്‍ ജനപ്രവാഹം; നമുക്ക് ഡൗണ്‍ ടൗണിലേക്ക് പോകാമെന്ന് ആഷിക് അബു

single-img
25 October 2014

Aashiq_Abuയുവമോര്‍ച്ചയുടെ സദാചാര ആക്രമണത്തിന് ഇരയായ കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ ഹോട്ടലിലേക്ക് പോകാന്‍ ഫേസ്ബുക്കിലൂടെ സംവിധായകന്‍ ആഷിക് അബുവിന്റെ ആഹ്വാനം. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലൂടെയാണ് ആഷിക് അബു ഡൗണ്‍ ടൗണിന് പിന്തുണയറിയിച്ചത്.

യുവമോര്‍ച്ചയുടെ സദാചാരപോലീസ് ആക്രമണം ഒരര്‍ത്ഥത്തില്‍ കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ ഹോട്ടലിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം യുവതിയുവാക്കളുടെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് പറഞ്ഞാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റസ്‌റ്റോറന്റ് അടിച്ചുതകര്‍ത്തത്. എന്നാല്‍ യുവമോര്‍ച്ചയുടെ പ്രസ്തുത സദാചാര പ്രവര്‍ത്തിയെ തുടര്‍ന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങളിലും പുറത്തും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. യുവമോര്‍ച്ചക്കാര്‍ മഹാട്ടല്‍ അടിച്ചു തകര്‍ത്ത ദിവസം വൈകുന്നേരം തന്നെ നാട്ടുകാരുടെ സഹായത്തോടെ പുതുക്കി പണിത ഹോട്ടലിലേക്ക് ഇപ്പോള്‍ ജനങ്ങളുടെ ഒഴുക്കാണ്. സിനിമാ നടന്‍ ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ഡൗണ്‍ടൗണില്‍ പോയിരുന്നു.

ഈ സംഭവത്തിനു ശേഷം ഡൗണ്‍ടൗണ്‍ ഹോട്ടലിന്റെ പേരിലുള്ള പ്രൊഫൈല്‍ ചിത്രങ്ങളും കവര്‍ ചിത്രങ്ങളും ടാഗുകളും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വ്യാപകമായിരിക്കുകയാണ്.