ദുല്‍ഖറിന്റെ മണിരത്‌നം ചിത്രത്തിന്റെ പേര് ‘ഒകെ കണ്‍മണി’

single-img
25 October 2014

dulqarmaniദുല്‍ഖര്‍ സല്‍മാൻ നായകനാവുന്ന മണിരത്‌നം ചിത്രത്തിന് ‘ഒകെ കണ്‍മണി’യെന്ന് പേരിട്ടതായി പറയപ്പെടുന്നു. ഒകെ കണ്‍മണി പ്രണയചിത്രമാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.  ചിത്രത്തിന്റെ ആദ്യ സ്റ്റില്‍സ് പുറത്തുവിട്ടു.

ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രത്തില്‍ നിത്യ മേനോന്‍ ആണ് നായിക. പ്രകാശ് രാജ് ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. അടുത്തവര്‍ഷം ആദ്യം ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുപറയാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.   എ ആര്‍ റഹ്മാനാണ് സംഗീതം നിർവ്വഹിക്കുന്നത്.