സോഷ്യൽ മീഡിയയിലൂടെ മോഡിയെ വിമർശിച്ചതിന് ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

single-img
25 October 2014

modiസോഷ്യൽ മീഡിയയിൽ മോഡിയെ വിമർശിച്ച് പോസ്റ്റിട്ട ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഒഡീഷയിലെ പാർട്ടി വൈസ്പ്രസിഡന്റായ അശോക് സാഹുവിനെയാണ് തൽസ്ഥാനത്ത് നിന്നും മനീക്കം ചെയ്തത്.

ഒഡീഷയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി തോറ്റിരുന്നു. ഇതിനെ വിമർശിച്ച് കൊണ്ടാണ് ഇദ്ദേഹം പോസ്റ്റിട്ടത്. ‘എന്തുകൊണ്ട് മോഡിജാലം ഒഡീഷയിൽ പ്രവർത്തിക്കുന്നില്ലെന്ന്’ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന പാർട്ടി പ്രസിഡന്റ് സിങ്ങ്ദിയോ ഇദ്ദേഹത്തെ ബിജെപിയിൽ നിന്നും പുറത്താക്കിയത്. 2009ൽ ക്രിസ്ത്യാനികൾക്കെതിരെ പ്രകോപന പരമായി പ്രസംഗിച്ചതിന് ഇദ്ദേഹത്ത് ശിക്ഷിച്ചിരുന്നു.