ബിലാവൽ ഭൂട്ടോക്ക് ‘കുരക്കും പട്ടിയെ’ സമ്മാനമായി അയച്ച് കൊടുത്തു; ഗോവ കോൺഗ്രസ് നേതാവിന്റേതാണ് സമ്മാനം

single-img
25 October 2014

bilawal-bhutto-zardari-to-wed-hina-rabbani-kharഗോവ കോൺഗ്രസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോക്ക് ‘കുരക്കും പട്ടിയെ’ സമ്മാനമായി അയച്ച് കൊടുത്തു. കാശ്മീർ ഇന്ത്യയിൽ നിന്നും തിരിച്ച് പിടിക്കുമെന്ന് ബിലാവലിന്റെ പ്രസ്താവനയി പ്രതിഷേധിച്ചാണ്ഗോവ കോൺഗ്രസ് പാർട്ടി സെക്രട്ടറിയായ ഗുർഗദാസ് കമ്മത്ത് ഇത്തരത്തിലുള്ള സമ്മാനം അയച്ചത്.

എന്തു കൊണ്ടും ബിലാവലിന് അനുയോജ്യമായ സമ്മാനമാണ് ‘കുരക്കും പട്ടി’, കാരണം ‘കുരക്കും പട്ടി കടിക്കില്ല’. തന്റെ രാഷ്ട്രീയ ജീവിതം പോലും ഭൂട്ടോയുടെ ഇളമുറക്കാരൻ തുടങ്ങിയിട്ടില്ലെന്നും കാശ്മീരിന് വേണ്ടി അവകാശം ഉന്നയിക്കുന്നതിന് മുൻപ് ബിലാവൽ പാകിസ്ഥാനി ജനതയുടെ ക്ഷേമത്തിനായിട്ടാവണം പ്രാഥമികമായി നിലകൊള്ളേണ്ടതെന്ന് കമ്മത്ത് പറഞ്ഞു.

ബിലാവൽ ഭൂട്ടോക്ക് സമ്മനം അയച്ചത് കോൺഗ്രസുകാരനായിട്ടല്ല, മറിച്ച് ഇന്ത്യാക്കാരനായയിട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാശ്മീർ പ്രശ്നത്തിൽ ഭൂട്ടോ കുടുംബക്കാരൻ സംസാരിക്കുമ്പോൾ, ഇന്ത്യാക്കർക്ക് മറുപടി ഉണ്ടാകില്ലെന്ന് ബിലാവൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഗുർഗദാസ് കമ്മത്ത് ബിലാവൽ ഭൂട്ടോക്ക് ‘കുരക്കും പട്ടിയെ’ സമ്മാനമായി അയച്ച് കൊടുത്ത്.