ഒളിച്ചോടാന്‍ വരാമെന്ന് പറഞ്ഞ കാമുകന്‍ എത്താത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍മാര്‍ രക്ഷിച്ചു

single-img
25 October 2014

auto - insideഒളിച്ചോടാമെന്നു പറഞ്ഞ് റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ കാമുകന്‍ എത്താത്തതിനെ തുടര്‍ന്നന്ന് പെണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഓട്ടോ ഡ്രൈവര്‍മാരുടെ സമയയോചിത ഇടപെടല്‍മൂലം പെണ്‍കുട്ടിയെ പിന്തിരിപ്പിച്ച് പിതാവിനൊപ്പം അയച്ചു.

അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ മഞ്ചേരി ഭാഗത്തുനിന്നും എത്തിയ പെണ്‍കുട്ടി കാമുകനെ കാത്ത് ഏറെ നേരം നിന്നുവെങ്കിലും കാമുകന്‍ എത്തിയില്ല. ഒടുവില്‍ ചതി മനസിലാക്കിയ പെണ്‍കുട്ടി പിതാവിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും അറിയിക്കുകയായിരുന്നു.

പിരിഭ്രാന്തിയിലായ പിതാവ് ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരില്‍ ചിലര്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരെ വിളിച്ച് കാര്യം പറഞ്ഞു. ഓട്ടോ ഡ്രൈവര്‍മാര്‍ ആദ്യം നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടില്ല. പക്ഷേ പിന്നീട് അങ്ങാടിപ്പുറത്തെ എഫ്‌സിഐ ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിന് സമീപം ഒറ്റയ്ക്കു നിന്നിരുന്ന പെണ്‍കുട്ടിയെ അവര്‍ കണെ്ടത്തുകയും പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പിതാവിനെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം അയക്കുകയുമായിരുന്നു.