കോഴിക്കോട്ട് കോഫി ഷോപ്പ് ആക്രമിച്ച പ്രതികളില്‍ ഒരാള്‍ പിടിയിലായി

single-img
25 October 2014

Yuvamorchaകോഴിക്കോട് നാലാം ഗെയ്റ്റിനടത്തുള്ള ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പ് അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ മൂന്നിനു ശേഷമാണ് നടക്കാവ് സ്വദേശിയും യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റുമായ നിവേദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ നടക്കാവ് സിഐ ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇയാള്‍ വീട്ടിലെത്തിയിട്ടുണെ്ടന്ന രഹസ്യവിവരത്തെതുടര്‍ന്ന് പോലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. അതേസമയം പ്രതികളില്‍ പലരും ജില്ലയില്‍ നിന്നും മാറി നില്‍ക്കുന്നതായാണ് ലഭ്യമായ വിവരം.