എറിപ്പടക്കം പൊട്ടിച്ച് ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ചയാൾ പടക്കം പൊട്ടി കൊല്ലപ്പെട്ടു

single-img
25 October 2014

crude-bombപിണങ്ങി താമസിക്കുന്ന ഭാര്യയെ ആക്രമിക്കാൻ ഏറു പടക്കവുമായി ചെന്നയാളുടെ പോക്കറ്റിലിരുന്നു പടക്കപൊട്ടി കൊല്ലപ്പെട്ടു. ഫൈസലാബാദ് സ്വദേശിയായ വിനയ് കുമാറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം താനുമായി അകന്നു താമസിക്കുന്ന ഭാര്യയായ ശാലിനിയെ കൊലപ്പെടുത്താനാണ് ഇദ്ദേഹം ഭാര്യ വീട്ടിലേക്ക് ചെന്നത്. വിനയ് ആദ്യം എറിഞ്ഞ പടക്കം വീടിന്റെ ചുമരിൽ തട്ടി പൊട്ടുകയും രണ്ടാമത്തേത് പൊട്ടാതെ വരുകയും ചെയ്തതു. തുടർന്ന് ശാലിനിയുടെ ബന്ധുക്കൾ ഇദ്ദേഹത്തെ പിടിക്കാനായി ഓടിക്കുകയും ചെയ്തു. ഓടുന്നതിനിടെ കാൽതെറ്റി വീണ വിനയ് കുമാറിന്റെ പോക്കറ്റിൽ കിടന്ന ഏറുപടക്കം പൊട്ടുകയായിരുന്നു. തൽക്ഷണം തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.