സദാചാരഗുണ്ടകളുടെ മാനസിക പീഡനം;കോഴിക്കോട് യുവതി ആത്മഹത്യ ചെയ്തു

single-img
25 October 2014

screen-11.51.29[25.10.2014]കോഴിക്കോട് വീണ്ടും സദാചാര ഗുണ്ടകളുടെ വിളയാട്ടം.ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന ഭർത്താവിനെ കൂട്ടിക്കൊണ്ട് വരുന്ന കാര്യം അൻവേഷിക്കാൻ ചെന്ന യുവാവിനെ അവിഹിതബന്ധം ആരോപിച്ച് സദാചാര ഗുണ്ടകൾ മർദ്ദിച്ച് അവശനാക്കിയിരുന്നു.യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവതി ഭീഷണിയെയും മനോവിഷമത്തെയും തുടര്‍ന്ന് ആത്മഹത്യ ചെയ്തു.

കുന്നത്തുമ്മല്‍ ആയിലോട്ട്മീത്തല്‍ ജയന്റെ ഭാര്യ പ്രസീന(32)യാണ് തൂങ്ങിമരിച്ചത്.നാലു സദാചാരഗുണ്ടകൾക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവതിയുടെ വീട്ടുമുറ്റത്ത് കൊണ്ടുപോയി യുവന്വിനെ ക്രൂരമായി മർദ്ദിച്ചിരുന്നു.മനഃപൂര്‍വമല്ലാത്ത നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നാലുപേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. പ്രസീനയ്ക്ക് രണ്ട് മക്കളുണ്ട്