വിമാനത്തില്‍ യുവതിയെ തടവിയ ഇന്ത്യക്കാരന് എട്ടു മാസം തടവ് ശിക്ഷ

single-img
25 October 2014

plane-cabinഅമേരിക്കയില്‍ വിമാനത്തില്‍ ഉറക്കത്തിലായിരുന്ന യുവതിയെ യുവതിയെ തടവിയ ഇന്ത്യക്കാരായ 62 കാരനെ കോടതി എട്ടു മാസം തടവിനു ശിക്ഷിച്ചു.

ഹൂസ്റ്റണില്‍ നിന്ന് ന്യൂജേഴ്‌സിയിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ഉറങ്ങുകയായിരുന്ന യുവതിയെ സ്പര്‍ശിച്ച ദെവേന്ദര്‍ സിംഗ് എന്ന 62 കാരനാണ് ശിക്ഷയ്ക്കിരയായത്. യുവതിയുടെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായ സിംഗ് ഇവരെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിലരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന യുവതി സിംഗിന്റെ പ്രവൃത്തികള്‍ അതിക്രമിച്ചപ്പോള്‍ ഉറക്കംവിട്ടെണീല്‍ക്കുകയും ബഹളംവയ്ക്കുകയും ചെയ്തു.

വിമാനത്തിലെ ജീവനക്കാരും മറ്റുയാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അമേരിക്കയിലെ ലൂസിയാനയില്‍ സ്ഥിരതാമസക്കാരനാണ് ദെവേന്ദര്‍ സിംഗ്.