ലോകത്തിലെ എല്ലാ തിന്മകള്‍ക്കും കാരണം ട്വിറ്ററാണെന്ന് സൗദി പുരോഹിതന്‍

single-img
24 October 2014

twitterലോകത്തിലുള്ള എല്ലാ എല്ലാ തിന്മകള്‍ക്കും വിനാശത്തിനും കാരണം സാമൂഹിക സൈറ്റായ ട്വിറ്ററാണെന്ന് സൗദി അറേബ്യയിലെ പരമോന്നത മതനേതാവായ ഷേക്ക് അബ്ദുള്‍ അസീസ് അല്‍ക്ഷേക്ക്

അതൊരു വിശ്വാസ്യതയുളള വിവര സ്രോതസ്സാണെന്ന് ട്വിറ്ററിന്റെ ഉപയോക്താക്കള്‍ ധരിച്ചുവച്ചിരിക്കുന്നു. എന്നാല്‍, അത് കളളങ്ങളുടെയും തെറ്റുകളുടെയും ഉറവിടമാണ്. നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടിയാണ് ആളുകള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മതപുരോഹിതന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ മുന്‍പെങ്ങുമില്ലാത്ത വിധം വിമര്‍ശനമാണ് സൗദികള്‍ നടത്തിയിരിക്കുന്നത്. മതപുരോഹിതന്‍ ട്വിറ്റര്‍ ഉപയോഗിക്കാതെ അതിനെ വിമര്‍ശിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം.

അറബ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഉപയോക്താക്കളുളള സൗദിയില്‍ ട്വിറ്ററും ഫേസ്ബുക്കും വഴിയുള്ള പരസ്യ ചര്‍ച്ചകള്‍ക്ക് ഭരണകൂടം അനുമതി നല്‍കിയിട്ടില്ല.