ബി.ജെ.പിയില്‍ തലയില്‍ ആള്‍താമസമുള്ള നേതാക്കളില്ലാത്തതാണ് ഏഷ്യാനെറ്റ് ബഹിഷ്‌കരണത്ിന് കാരണമെന്ന് എം.ജി രാധാകൃഷ്ണന്‍

single-img
24 October 2014

MGതലയില്‍ ആള്‍ത്താമസമുള്ള നേതാക്കള്‍ ബി.ജെ.പിയിലില്ല, അതുകൊണ്ടാണ് ബഹിഷ്‌കരണമെന്ന് പ്രശ്‌സ്ത പത്രപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍. ബഹിഷ്‌കനണത്തിന് വിധേയമായ ഏഷ്യാനെറ്റ് ബി.ജെ.പിയോട് ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന ആരോപണം നേരിട്ടുകൊണ്ടിരിക്കുമ്പോളാണ് ഈ ബഹിഷ്‌കരണം വരുന്നത്. അതുകൊണ്ട്തന്നെ ഇത് വളരെ നല്ലതാണ്, ആ തെറ്റിദ്ധാരണ മാറാനെന്നും അക്കാര്യത്തില്‍ ആ നിലക്ക് ഇത്തരം ഒരു തീരുമാനമെടുത്ത ബി.ജെ.പി സംസ്ഥാന നേതൃത്വത്തോട് ഞങ്ങള്‍ക്ക് നന്ദിയുണ്ടെന്നും എം.ജി. രാജധാകൃഷ്ണന്‍ ഒരു ഓണ്‍ലൈന്‍ മീഡിയയോട് പറഞ്ഞു.

എന്നാല്‍ അപ്പുറമുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ജനാധിപത്യ വിരുദ്ധമായ ഒരു നടപടി എന്ന നിലയിലേ ഇതിനെ കാണാനാകു. ബി.ജെ.പിക്ക് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്ന് പൊതുവില്‍ വിമര്‍ശിക്കപ്പെടാറുണെടന്നും കേന്ദ്രത്തിലുള്‍പ്പെടെ അധികാരത്തിലെത്തിയ സമയത്ത് ഇത്തരത്തിലുള്ള നടപടികളിലൂടെവിമര്‍ശനങ്ങളെ ക്ഷണിച്ചു വരുത്താനെ സഹായിക്കുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബി.ജെ.പി അനുകൂല നിലപാട് ഏഷ്യാനെറ്റ് ന്യൂസിനുണ്ടെന്നായിരുന്നുവെന്ന്കാട്ടി മുന്‍പ് ഇടത്പക്ഷവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഏഷ്യാനെറ്റ് ന്യൂസിനെതിരായി നിശിതമായ വിമര്‍ശനവുമായി രംഗത്ത് വന്നു. ഇതിനൊന്നും ഞങ്ങള്‍ പ്രതികരിക്കാന്‍ പോയില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായ സംഘടനകളുടെയും വിമര്‍ശനങ്ങള്‍ കാലാകാലങ്ങളില്‍ നേരിടേണ്ടി വന്നിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഞങ്ങള്‍ ജനങ്ങളുടെ പക്ഷത്ത് നിന്ന് എന്തോ ശരി ചെയ്യുന്നുണ്ട് എന്ന തോന്നലാണ് ഉണ്ടാകുന്നതെന്നും അപക്വമായ ഈ തീരുമാനം അധികകാലം കൊണ്ടുനടക്കാന്‍ അവര്‍ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളിതിന് ഒട്ടും ഗൗരവം കൊടുക്കുന്നുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കെ.സുരേന്ദ്രനേപ്പോലെയുള്ളവരുടെ പക്വതയില്ലാത്ത സമീപനമാണ് ബഹിഷ്‌കരണം പോലെയുള്ള തീരുമാനങ്ങളിലേക്ക് എത്തിച്ചത്. ഈ സംഭവം കൊണ്ട് ഒരു കാര്യം ഉറപ്പായി. അടുത്തകാലത്തൊന്നും കേരളത്തില്‍ ബി.ജെ.പി വളരാന്‍ പോകുന്നില്ല. ഒരു പാര്‍ട്ടിയെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ മുന്നോട്ട് നയിക്കാന്‍ തലയില്‍ ആള്‍ത്താമസമുള്ള നേതാക്കളാണാവശ്യമെന്നും അത്തരക്കാര്‍ നിര്‍ഭാഗ്യവശാല്‍ ബി.ജെ.പിയിലില്ലെന്നും അദ്ദേഹം പറഞ്ഞു.