കൊച്ചി, അഹമ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളില്‍ മനുഷ്യബോംബ് ഭീഷണി

single-img
24 October 2014

Kochi-International-Airportരാജ്യത്തെ കൊച്ചി, അഹമ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളില്‍ ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ പരിശോധന കര്‍ശനമാക്കി. രണ്ട് വിമാനങ്ങളില്‍ ചാവേര്‍ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി. ഭീഷണിയുടെ അടിസ്ഥാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്റെ സുരക്ഷ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു.

എയര്‍ ഇന്ത്യയുടെ ശനിയാഴ്ച്ച പുലര്‍ച്ചെ പുറപ്പെടുന്ന അഹമ്മദാബാദ് മുംബൈ, മുംബൈ കൊച്ചി വിമാനങ്ങളില്‍ ചാവേറാക്രമണമുണ്ടാകുമെന്നാണ് ഭീഷണി. അഹമ്മദാബാദ് മുംബൈ വിമാനം വെള്ളിയാഴ്ച്ച അര്‍ധരാത്രിയിലും മുംബൈ കൊച്ചി വിമാനം 25ന് പുലര്‍ച്ചെ 05.00നുമാണ് പുറപ്പെടുക.

ഭീഷണിയെ തുടര്‍ന്ന് മുംബൈ, അഹമ്മദാബാദ്, കൊച്ചി വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന ഇതോടെ കര്‍ശനമാക്കിയിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മറ്റ് വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്.