ലോകത്തെ ഭീകരസംഘടനകളില്‍ ഏറ്റവും സമ്പത്തികശേഷി ഐ.എസിന്

single-img
24 October 2014

ISIS-Ninewa-photos-Jun24-16-thumb-560x315-3319ലോകത്തെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള ഭീകരസംഘടന ഐ.എസ്.ഐ.എസാണെന്ന് അമേരിക്ക. ഇറാഖിലും സിറിയയിലും എണ്ണപ്പാടങ്ങളില്‍ നിന്നുമുളള ക്രൂഡോയില്‍ വില്‍പ്പനയിലൂടെ സംഘടന ഒരു ദിവസം സമ്പാദിക്കുന്നത് 10 ലക്ഷം ഡോളറാണെന്ന് യുഎസ് ട്രഷറി അണ്ടര്‍ സെക്രട്ടറി ഡേവിഡ് കോഹന്‍ പറയുന്നു.

അതിവേഗത്തിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് പണം സമ്പാദിക്കുന്നതെന്നും വിവിധ രീതികളില്‍ പണം കണ്ടെത്തുന്നതിനാല്‍ സംഘടനയെ തകര്‍ക്കുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. മോചനദ്രവ്യം, കൊളളയടിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും ഭീകരര്‍ ധനസമാഹരണം നടത്തുന്നു. പ്രതിദിനം അമ്പതിനായിരം ബാരല്‍ ക്രൂഡോയിലാണ് ഇടനിലക്കാര്‍ മുഖേന ഭീകരര്‍ വിറ്റഴിക്കുന്നതെന്നാണ് കണക്ക്.