ദീപാവലി സമ്മാനം; സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിപ്പിച്ചു

single-img
24 October 2014

gasസംസ്ഥാനത്തു പാചക വാതക വില സിലിണ്ടറിന് മൂന്നര രൂപ വര്‍ദ്ധിപ്പിച്ചു. വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ വര്‍ധിപ്പിച്ചതിനാലാണ് പാചക വാതക സിലിണ്ടറിന്റെ വില കൂട്ടിയത്. കമ്മീഷന്‍ വര്‍ധിപ്പിച്ചു കൊണ്ടുള്ള നിര്‍ദേശം വിതരണക്കാര്‍ക്ക് ലഭിച്ചു.

വിതരണക്കാരുടെ കമ്മീഷന്‍ വര്‍ഷത്തിലൊരിക്കല്‍ വര്‍ദ്ധിപ്പിക്കാറുള്ളതു പ്രകാരമാണ് വിതരണക്കാരുടെ കമ്മീഷന്‍ മൂന്നര രൂപ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മൂന്നു രൂപയായിരുന്നു വര്‍ധിപ്പിച്ചത്. പുതിയ വില പ്രകാരം കൊച്ചിയില്‍ സബ്‌സിഡിയുള്ള സിലിണ്ടറിനു 443.50 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിനു 803.50 രൂപയുമാണ് വില.