പതിനൊന്നുകാരി മകളെ മര്‍ദ്ദിച്ച പിതാവിനെ കോടതി ശിക്ഷിച്ചു

single-img
24 October 2014

courtപതിനൊന്നുകാരി മകളെ മര്‍ദ്ദിച്ച പിതാവിനെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി പിഴ ശിക്ഷ വിധിച്ചു. ആദ്യ ഭാര്യയിലുള്ള മകള്‍ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് വരാന്‍ വിസമ്മതിച്ചതിനാലാണ് തെന്നല വെസ്റ്റ് ബസാര്‍ കോലത്തൊടി മുഹമ്മദ് അഷ്‌റഫ് (38) ക്ഷുഭിതനായി കുട്ടിയെ മര്‍ദ്ദിച്ചത്. 2012 മേയ് 10ന് നടന്ന സംഭവത്തില്‍ ജഡ്ജി എന്‍.ജെ. ജോസ് 6500 രൂപ പിഴയടക്കാനാണ് ശിക്ഷിച്ചത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 പ്രകാരം 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ്, ഐപിസി 323 പ്രകാരം കൈ കൊണ്ടടിച്ചതിന് 1000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം തടവ്, 341 വകുപ്പ് പ്രകാരം തടഞ്ഞു വച്ചതിന് 500 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴ സംഖ്യ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.