റൂംസ്; അനൗണിമസ് ചാറ്റിംഗ് ആപ്ലിക്കേഷനുമായി ഫെയ്സ്ബുക്ക്

single-img
24 October 2014

roomസാന്‍ഫ്രാന്‍സിസ്‌കോ: റൂംസ് എന്ന പേരിലുള്ള പുതിയ ചാറ്റിംഗ് ആപ്ലിക്കേഷനുമായി ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന പുതിയ ആപ്പ്, ഗ്രൂപ്പ് ചാറ്റിംഗിനെ സാധ്യമാക്കുന്നു. അനൗണിമസ് ചാറ്റിംഗ് റൂമുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. റൂംസില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ആവശ്യമില്ല. ഇ മെയില്‍ അഡ്രസ് ഉപയോഗിച്ചോ മറ്റുപേരിലോ റൂംസില്‍ അംഗമാകാം.

ചാറ്റിംഗിനു പുറമേ ഫോട്ടോകളും മൂവികളും ടെക്‌സ്റ്റുകളും പോസ്റ്റ് ചെയ്യാനും റൂംസില്‍ സാധിക്കും. റൂംസിലെ ഒട്ടുമിക്ക ഫീച്ചറുകളും ഫെയ്സ്ബുക്കിലും മറ്റ് ചാറ്റ് ആപ്ലിക്കേഷനുകളിലും നിലവിലുള്ളതാണെങ്കിലും അനൗണിമസ് ചാറ്റിംഗ് സാധ്യമാകുന്നത് റൂംസിന് ഉപഭോഗ്താക്കളുടെ ഇടയിൽ സ്വീകാര്യത ഉണ്ടാകുമെന്ന് ഫെയ്സ്ബുക്ക് വിശ്വസിക്കുന്നു.

മൊബൈലുകൾക്ക് വേണ്ടിയാണ് റുംസ് നിമ്മിച്ചിരിക്കുന്നത്.  ആപ്പിള്‍ ഫോണുകള്‍ക്ക് വേണ്ടിയുള്ള റൂംസ് ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.

ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്നും റൂംസ് ഡൗണ്‍ലോഡ് ചെയ്യാം.