മാനഭംഗത്തിനിരയായ റഷ്യൻ യുവതിയെ വൈദ്യപരിശോധനക്കിടെ ഡോക്ടറും പീഡിപ്പിച്ചു

single-img
24 October 2014

rapeഗോവയിൽ വെച്ച് റഷ്യൻ യുവതിയെ പീഡിപ്പിച്ചു. 32 കാരിയായ റഷ്യൻ സ്വദേശിനിയെ ആദ്യം ബീച്ചിൽ വെച്ചും പിന്നീട് ഗോവ മെഡിക്കൽ കോളേജിൽ വെച്ചുമാണ് പീഡനത്തിനിരയാക്കിയത്.

ഓക്ടോബർ 20ന് തന്റെ കൂട്ടുകാരിക്കൊപ്പം ബീച്ചിലൂടെ സഞ്ചരിക്കുകയായിരുന്ന റഷ്യൻ യുവതിയെ അപരിചിതൻ മാനഭംഗത്തിന് ഇരയാക്കിയിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയും. പോലീസ് വൈദ്യപരിശോധനക്കായി റഷ്യൻ യുവതിയെ ഗോവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ച് ഇവരെ ഡൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും പീഡിപ്പിക്കുകയായിരുന്നു.

രണ്ട് കേസുകളും പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഗോവ ആരോഗ്യ വകുപ്പ് സീനിയർ മെഡിക്കൽ ഓഫീസറോട് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത ദിവസങ്ങളിൽ റഷ്യയിലേക്ക് പോകുന്ന യുവതി ഗോവയിലുള്ള റഷ്യൻ ഫെഡറേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പും ആരോഗ്യവകുപ്പും സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകുമെന്നും അധികൃതർ അറിയിച്ചു.