ഒരു മാസം പിന്നിട്ട മംഗൾയാൻറെ വിജയത്തിൽ പങ്കുചേർന്ന് ഗൂഗിൾ ഡൂഡിൽ പുറത്തിറക്കി

single-img
24 October 2014

doodleഇന്ത്യയുടെ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ച് ഒരു മാസം പിന്നിട്ടതിന്റെ ആഘോഷത്തിൽ ഗൂഗിൾ, ഡൂഡിൽ പുറത്തിറക്കി പങ്കുചേർന്നു. കഴിഞ്ഞ ഒക്ടോബർ 24നാണ് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. സെപ്റ്റംബർ 24ന് വിജയകരമായി മംഗൾയാൻ ഒരു മാസം പൂർത്തിയാക്കിയതിനെ തുടർന്നാണ് ഗൂഗിൾ ഡൂഡിൽ പുറത്തിറക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വാ പരിവേഷണമാണ് ഇന്ത്യയുടേത്.  ഗൂഗിൾ പുറത്തിറക്കിയിരിക്കുന്ന ഡൂഡിൽ ഇന്ത്യയിൽ മാത്രമേ കാണാൻ സാധിക്കൂ.