കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ;പദ്ധതി 2021ല്‍ പൂര്‍ത്തിയാകും

single-img
24 October 2014

file_60522_89460കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ റെയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. കേന്ദ്ര സഹായത്തോടെയാകും പദ്ധതി നടപ്പിലാകുക.സംരംഭക മൂലധനവിഹിതം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.

തിരുവനന്തപുരത്ത് നടന്ന മോണോ റെയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.സ്ഥലം ഏറ്റെടുക്കാനായി 361 കോടി രൂപ സർക്കാർവകയിരുത്തും. 2021 ഓടെ പദ്ധതി പൂര്‍ത്തിയാക്കും. നിലവില്‍ മോണോ റെയില്‍ പദ്ധതിക്കായി തയ്യാറാക്കിയ അതേ റൂട്ടിലൂടെയായിരിക്കും ലൈറ്റ് മെട്രോയുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു