മുറുക്കാൻ കടക്കാരന് ലഭിച്ചത് 132 കോടി രൂപയുടെ വൈദ്യുതി ബില്ല്

single-img
24 October 2014

Haryana_Paanwalaമുറുക്കാൻ കടക്കാരന് 132 കോടി രൂപയുടെ വൈദ്യുതി ബില്ല് ലഭിച്ചു. ഹരിയാന വൈദ്യുതി ബോർഡാണ് ഭീമമായ ബില്ലു നൽകി മുറുക്കാൻ കടക്കാരന്റെ കണ്ണുതള്ളിച്ചത്. സൊനിപത് ജില്ലയിൽ മുറുക്കാൻ കട നടത്തുന്ന രാജേഷിന് ഒക്ടോബർ മാസത്തിലേതായാണ് 132.29 കോടി രൂപയുടെ വൈദ്യുതി ബില്ലു വന്നത്.

ആദ്യം വൈദ്യുതി ബില്ല് കണ്ട അദ്ദേഹം ഞെട്ടിയെന്നും. അച്ചടി പിശകല്ലെന്നും, സംഖ്യയിൽ മാത്രമല്ല അക്ഷരത്തിൽ എഴുതിയിരിക്കുന്നതും അപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. വാടകക്കാണ് താൻ കടനടത്തുന്നതെന്നും. തന്റെ കടയിൽ ഒരു ബൾബും ഫാനും മാത്രമേ ഉള്ളൂവെന്നും.

തനിക്ക് സാധാരണയായി 1000 രൂപക്ക് താഴെ മാത്രമേ ബില്ല് വാരാറുള്ളന്നെന്നും രജേഷ് പറയുന്നു. അടുത്ത ദിവസം തന്നെ താൻ പരാതിയുമായി ഹരിയാന വൈദ്യുതി ബോർഡിനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുമ്പും ഹരിയാന വൈദ്യുതി ബോർഡ് ജനങ്ങളെ ഇത്തരത്തിലുള്ള ബില്ലുകാണിച്ച് ഷോക്കടിപ്പിച്ചിട്ടുണ്ട്.  2007ല്‍ മുരാരിലാല്‍ എന്നയാളുടെ രണ്ട് കിടപ്പുമുറി മാത്രമുള്ള വീടിന് 234 കോടി രൂപയുടെ ബില്ലിട്ട ചരിത്രവുമുണ്ട് ഹരിയാന വൈദ്യുതി ബോര്‍ഡിന്.