ആകാശത്തിന്റെ അതിരുകളില്ലാത്ത ഊഷ്മളമായ ബന്ധത്തിനായി രാജ്‌നാഥ് സിംഗ് അടുത്തമാസം ഇസ്രായേല്‍ സന്ദര്‍ശിക്കും

single-img
24 October 2014

rajnath_singh_262000-ല്‍ എല്‍.കെ. അഡ്വാനിക്കു ശേഷം ആദ്യമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത മാസം ഇസ്രായേല്‍ സന്ദര്‍ശിക്കും. നവംബര്‍ ആറിന് ആരംഭിക്കുന്ന ചതുര്‍ദിന സന്ദര്‍ശനത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം നടത്തും.

കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത മോദി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായി ആകാശത്തിന്റെ അതിരുകളില്ലാത്ത ഊഷ്മളമായ ബന്ധം ആഗ്രഹിക്കുന്നതായി നെതന്യാഹു അന്ന് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മോദിയെ ആദ്യമായി അഭിനന്ദിച്ച ലോകനേതാക്കന്മാരില്‍ ഒരാള്‍ കൂടിയാണ് ബെഞ്ചമിന്‍ നെതന്യാഹു.

ഡല്‍ഹിയില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോസഫ് കോഹന്‍ കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗുമായും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.