സിംഹങ്ങളുടെ ഉച്ചയുറക്കത്തിന് ഈ വര്‍ഷത്തെ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ്

single-img
23 October 2014

Pakalura
അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ മൈക്കല്‍ ‘നിക്ക്’ നിക്കോള്‍സിന്റെ ദി ലാസ്റ്റ് ഗ്രേറ്റ് പിക്ച്ചര്‍ എന്ന പേരിട്ട ആഫ്രിക്കയില്‍ ടാന്‍സാനിയയില്‍നിന്നുള്ള സിംഹങ്ങളുടെ പകലുറക്കത്തിന്റെ ചിത്രത്തിന് ഈ വര്‍ഷത്തെ ‘വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍’ പുരസ്‌കാരം.

ആറുമാസമായി ടാന്‍സാനിയയിലെ സെരന്‍ഗെറ്റി നാഷണല്‍ പാര്‍ക്കില്‍ വുമ്പി െ്രെപഡ എന്നറിയപ്പെടുന്ന സിംഹങ്ങളുടെ പിന്നാലെയായിരുന്നു നിക്കോള്‍സ്. പാറപ്പരപ്പില്‍ പെണ്‍സിംഹങ്ങളും കുട്ടികളും കിടന്ന് ക്ഷീണം മാറ്റുന്നതിന്റെ ദൃശ്യം ഏറ്റവും ഒടുവില്‍ അദ്ദേഹം പകര്‍ത്തിയതിനാലാണ് ഫോട്ടോയ്ക്ക് ദി ലാസ്റ്റ് പിക്ചര്‍ എന്ന പേര് വന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ദൃശ്യം ഇന്‍ഫ്രാറെഡിലാണ് നിക്കോള്‍സ് പകര്‍ത്തിയത്.