രാത്രി പത്തു മണിക്ക് ശേഷം യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്താത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കെ.എസ്.ആര്‍.ടി.സി

single-img
23 October 2014

ksrtcരാത്രി പത്തു മണിക്ക് ശേഷം യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്താത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് യൂണീറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാത്രിയില്‍ ഇറങ്ങേണ്ട സ്ഥലങ്ങളില്‍ ബസ്‌നിര്‍ത്താന്‍ ആവശ്യപ്പെടുന്ന യാത്രക്കാര്‍ശക്കതിരെ ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നുവെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

രാത്രി 10 ന് ശേഷം ഫാസ്റ്റ് പാസെഞ്ചറുകള്‍ യാത്രക്കാരന്‍ ആവശ്യപ്പെടുന്ന സ്ഥലത്തും സൂപ്പര്‍ ഫാസ്റ്റുകള്‍ യാത്രക്കാരന്റെ അത്യാവശ്യം പരിഗണിച്ചും നിര്‍ത്തണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ശുപാര്‍ശയുമുണ്ട്.

സ്ത്രീകളും വൃദ്ധരുമാണ് ആവശ്യപ്പെടുന്നതെങ്കില്‍ സൂപ്പര്‍ ഫാസ്റ്റുകള്‍ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.