ബാറാണെന്നു കരുതി ജയിലിലെത്തിയ യുവതി ജയിലിനുള്ളിലായി

single-img
23 October 2014

jail cellബാറില്‍ കാത്തു നില്‍ക്കാമെന്നു പറഞ്ഞ ആണ്‍ സൃഹൃത്തിനെ കൂട്ടാന്‍ മദ്യപിച്ച് ലക്കുകെട്ട് ബാറാണെന്നു കരുതി ജയിലിലെത്തിയ യുവതി ജയിലിനുള്ളിലായി. അമേരിക്കയിലെ സൗത്ത് വെസ്റ്റ് മിച്ചിഗനിലെ 39 വയസ്സുകാരിയാണ് കഥയിലെ നായിക.

പുലര്‍ച്ചേ രണ്ടു മണിയോടെ സുഹൃത്തിനെ കൂട്ടാന്‍ ജയിലിലെത്തിയ യുവതി ജയിലിനമുന്നില്‍ വാഹനം പാര്‍ക്ക് ചെയ്ത് സുഹൃത്തിനേയും കാത്ത് കിടക്കുമ്പോഴാണ് അധികാരികളുടെ കണ്ണില്‍ പെട്ടത്. അറസ്റ്റ് ചെയ്ത യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കിയതില്‍ രക്തത്തിലുള്ള ആല്‍ക്കഹോളിന്റെ അളവ് അനുവദിച്ചതിലും ഇരട്ടിയാണെന്ന് കണ്ടെത്തുകയായിരുന്നു.