ദേശീയപാത വികസനത്തിനായി 45 മീറ്റര്‍ വീതിയില്‍ ഭൂമിഏറ്റെടുത്ത് നല്‍കാമെന്ന് കേരളം

single-img
23 October 2014

national-highway-in-keralaസംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തു നല്‍കാമെന്നു കേരളം. ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്തു വകുപ്പ്, മുഖ്യമന്ത്രിക്കു കത്ത് നല്‍കി.

ദേശീയപാത വികസനത്തിന് 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തു നല്‍കാമെന്ന് ഉറപ്പുനല്‍കുന്ന കത്ത് നല്‍കുമെന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിനും ദേശീയപാത അഥോറിറ്റിക്കും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു തലപ്പള്ളി- ഇടപ്പള്ളി റീച്ചിലും ചേര്‍ത്തല- കഴക്കൂട്ടം റീച്ചിലും സ്ഥലം ഏറ്റെടുത്തു നല്‍കാമെന്നാണ് ഉറപ്പ്.

ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വിജ്ഞാപനം പുറപ്പെടുവിച്ചു മൂന്നു വര്‍ഷം കഴിയുമ്പോള്‍ സ്വാഭാവികമായി വിജ്ഞാപനം റദ്ദാകും. ഇതിനാലാണ് ലാന്‍ഡ് അക്വിസിഷന്‍ വിജ്ഞാപനം റദ്ദാക്കി പുതിയതു പുറപ്പെടുവിക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നത്.