മദ്യം നല്‍കി മയക്കിയ ശേഷം വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേർ പോലീസ്‌ പിടിയിൽ

single-img
23 October 2014

minor_rapedകായംകുളം: മദ്യം നല്‍കി മയക്കിയ ശേഷം എണ്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‌ രണ്ടുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍. പെരുങ്ങാല സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രമേശന്‍ (28), പ്രമോദ്‌ (30) എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്‌.

വൃദ്ധയുടെ ബോധം തെളിഞ്ഞതിന് ശേഷമേ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കി, ഇവർ പീഡിനത്തിന് ഇരയായിട്ടുണ്ടോയെന്ന് ഡോക്‌ടര്‍മാര്‍ക്കു സ്‌ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.  രമേശിനെ പോലീസ്‌ എത്തുന്നതിന് മുൻപ് നാട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. അവിടെന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രമോദിനെ പോലീസ്‌ പിന്തുടര്‍ന്നു പിടികൂടിയിരുന്നു. വൃദ്ധയുടെ വീട്ടില്‍ നിന്ന്‌ ഇവര്‍ ഇറങ്ങി വരുന്നതു കണ്ട്‌ സംശയം തോന്നിയാണു നാട്ടുകാര്‍ ഇടപെട്ടത്‌. പോലീസ്‌ എത്തിയ ശേഷമാണ് അബോധാവസ്‌ഥയില്‍ ആയിരുന്ന വൃദ്ധയെ സമീപത്തെ സ്‌ത്രീകളുടെ സഹായത്താല്‍ വസ്‌ത്രം ധരിപ്പിച്ച ശേഷം താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൃദ്ധയുടെ മകള്‍ രാവിലെ ജോലിക്കായി പോയിരിക്കുകയായിരുന്നു. പകല്‍ സമയം വൃദ്ധ ഒറ്റയ്‌ക്കായതിനാല്‍ രമേശന്‍ പലപ്പോഴും മദ്യപിക്കാന്‍ ഇവിടെ എത്താറുണ്ടത്രെ. ഇവര്‍ക്ക്‌ ഗ്ലാസും വെള്ളവും നല്‍കിയത്‌ വൃദ്ധയാണെന്ന്‌ സമീപവാസികള്‍ പോലീസിനോടു പറഞ്ഞു.