ദീപാവലിക്ക് ഇന്തോ-പാക്ക് അതിർത്തിയിൽ മധുരം കൈമാറിയില്ല

single-img
23 October 2014

india-pakistan-ഈ ദീപാവലിക്ക് ഇന്തോ-പാക്ക് അതിർത്തിയിൽ  മധുരം കൈമാറിയില്ല. സാധാരണയായി പ്രത്യേക ആഘോഷ ദിവസങ്ങളിൽ അതിർത്തിയിൽ സുരക്ഷ സൈന്യങ്ങൾ തമ്മിൽ മധുരം കൈമാറുകയും ആശംസകൾ നേരുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഈ ദീപാവലിക്ക് ബി.എസ്.എഫ് പകിസ്ഥാൻ റേഞ്ചേഴ്സിന് മധുരം കൈമാറുകയോ ആശംസ നേരുകയോ ചെയ്തില്ല.

നേരത്തെ ഈ മാസാദ്യം നടന്ന് ഈദ് ആഘോഷത്തിന് പാകിസ്ഥാനും ഇന്ത്യൻ സൈനികർക്ക് മധുരം നൽകുകയുണ്ടായില്ല.

അതിർത്തിയിൽ അടിക്കടി ഉണ്ടാകുന്ന സംഘർഷത്തെ തുടർന്നായിരിക്കാം മധുര പലഹാരങ്ങളും ആശംസകളും ഇരുകൂട്ടരും കൈമാറാത്തത്. ഇന്തോ-പാക്ക് അതിർത്തിയിൽ സൗഹൃദം ഊട്ടി ഉറപ്പിക്കാൻ പ്രത്യേകദിനങ്ങളിൽ വർഷങ്ങളായി നടക്കാറുണ്ടായിരുന്ന കീഴ്വഴക്കമാണ് ഇപ്പോൾ നിർത്തിയിരിക്കുന്നത്.