ആരാധകരെ ഞെട്ടിച്ച് പി.കെ യുടെ ടീസർ പുറത്തിറങ്ങി

single-img
23 October 2014

PK-Movie-Posterആരാധകരുടെ കാത്തിരിപ്പിന് അവസാനിപ്പിച്ച് കൊണ്ട് അമീർ ഖാൻ നായകനാകുന്ന ചിത്രം പി.കെ യുടെ ടീസർ പുറത്തിറങ്ങി. തമാശ രംഗങ്ങൾ ഉൾപെടുത്തിയാണ് ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പോസ്റ്ററിലുള്ളതിനേക്കാള്‍ ഒരു പടി കടന്നാണ് ടീസറില്‍ അമീര്‍ ഖാന്റെ മേക്കോവര്‍. ‘ഹെഡ് ലൈറ്റ് പോലുള്ള കണ്ണുകളും പറക്കും തളികപോലുള്ള ചെവിയും’ എന്നിങ്ങനെ തുടങ്ങുന്നു ടീസറില്‍ അമീർ ഖാൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ കുറിച്ചുള്ള വിവരണം.അമീര്‍ ഖാന്‍ നൂല്‍ബന്ധമില്ലാതെ പ്രത്യക്ഷപ്പെടുന്ന പികെ പോസ്റ്ററിലെ രംഗവും ടീസറില്‍ ഉൾപെടുത്തിയിട്ടുണ്ട്.ഡിസംബര്‍ 19 ന് ചിത്രം റിലീസ് ചെയ്യും. ഏറെ വ്യത്യസ്തമായ ടീസര്‍ പോലെ തന്നെ സിനിമയും വ്യത്യസ്തമായിരിക്കുമെന്നാണ് അമീര്‍ ആരാധകരുടെ പ്രതീക്ഷ.