9 തവണ നിറയൊഴിച്ചു ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

single-img
23 October 2014

shootഗുർഗോൺ:ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാനയുടേയും ഡെൽഹിയുടേയും അതിർത്തി പ്രദേശമായ ഗുർഗോണിലാണ് സംഭവം നടന്നത്. 55 കാരനായ ദിനേഷ് ഖുല്ലറാണ് തന്റെ ഭാര്യക്ക് നേരെ 9 തവണ നിറയൊഴിച്ചത്. 50 കാരിയായ അൽക തൽക്ഷണം തന്നെ മരണപ്പെടുകയും ചെയ്തു. തന്റെ ഭർത്താവിന്റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാഗ്വാദത്തിൽ, കുപിതനായ ദിനേഷ് തന്റെ ഭാര്യക്ക് നേരെ നിരവധി തവണ വെടിവെക്കുകയായിരുന്നു.

വെടിയൊച്ച കേട്ട് ഓടിയെത്തിയ തന്റെ ജോലിക്കാരെ പോലീസിനേയോ അംബുലൻസിനേയോ വിളിക്കാൻ ഇദ്ദേഹം അനുവദിച്ചില്ല. ഒടുവിൽ ഭാര്യയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇദ്ദേഹം വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് ജോലിക്കാർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ഗൃഹനാഥന്റെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് തങ്ങൾ പോലീസിനെ വിളിക്കാൻ വൈകിയതെന്ന് കൊലപാതകത്തിന് ദൃക്സാക്ഷികളായ ജോലിക്കാർ പോലീസിനോട് പറഞ്ഞു. ഒളിവിൽ പോയ ദിനേഷിനെ പോലീസിന് ഇതുവരക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.