വിജയുടെ ദീപാവലിചിത്രം “കത്തി”യുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ

single-img
23 October 2014

Kaththi-motion-posterവിജയുടെ ദീപാവലി റിലീസ് ചിത്രം കത്തിയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. ഇന്നലെയാണ് കത്തി തീയറ്ററുകളില്‍ റിലീസ് ചെയ്തത്.റിലീസ് ചെയ്തതിനു പിന്നാലെയാണു വ്യാജൻ ഇന്റെർനെറ്റിൽ അപ്ലോഡ് ചെയ്യപ്പെട്ടത്.തീയറ്റർ പ്രിന്റാണു ഇന്റെർനെറ്റ് വഴി നിയമവിരുദ്ധമായി പ്രദർശിപ്പിക്കുന്നത്.ജയലളിതക്ക് ദീപാവലി സമ്മാനമായാണു ചിത്രം അപ്ലോഡ് ചെയ്തതെന്നാണു വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നത്

ടോറന്റ് വഴി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും വെബ്സൈറ്റിൽ തന്നെ ഓൺലൈനായി കാണാനാകുന്ന വിധത്തിലും വ്യാജ പതിപ്പ് പ്രദർശിപ്പിക്കുന്നുണ്ട്.’തുപ്പാക്കി’യ്ക്ക് ശേഷം എ ആര്‍ മുരുകദോസും വിജയ് യും വീണ്ടും ഒന്നിച്ച ചിത്രമാണു കത്തി.ചിത്രത്തിനു പ്രേക്ഷകർക്കിടയിലും മികച്ച അഭിപ്രായമാണു നേടിക്കൊണ്ടിരിക്കുന്നത്.അതിനിടയിലാണു വ്യാജ പതിപ്പുകൾ ഇന്റെർനെറ്റിലൂടെ പ്രദർശിപ്പിക്കുന്നത്