സുബ്രതോ കപ്പ് ഫുട്‌ബോളില്‍ റണ്ണറപ്പുകളായ മലപ്പുറം എം.എസ്.പി. സ്‌കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം

single-img
23 October 2014

20121001subroto650സുബ്രതോ കപ്പ് ഫൈനലില്‍ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടമായ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഫൈനലില്‍ ബ്രസീല്‍ റിയോ ഡീ ജനീറോയിലെ സെന്റ് ആന്റണി സ്‌പോര്‍ട്‌സ് സ്‌കൂളിനോട് സഡന്‍ഡെത്തിലാണ് എം.എസ്.പി. സ്‌കൂള്‍ പരാജയപ്പെട്ടത്. എം.എസ്.പി. സ്‌കൂളിന്റെ വീറുറ്റ പ്രകടനത്തിനു ബ്രസീലിയന്‍ ടീം പരിശീലകന്റെ പ്രശംസ വരെ എം.എസ്.പി. സ്‌കൂൾ ടീം നേടിയിരുന്നു