അമേരിക്കയില്‍ മലയാളി സഹപ്രവര്‍ത്തകയെ വെടിവച്ചു കൊന്ന് മലയാളി ജീവനൊടുക്കി

single-img
23 October 2014

784x2048 (1)ടെക്‌സാസ് മെഡിക്കല്‍ സെന്ററിനടുത്തുള്ള ബെന്‍ ടാബ് ജനറല്‍ ഹോസ്പിറ്റലിലെ ഫാര്‍മസി ജീവനക്കാരനായ മലയാളി ഒപ്പം ജോലി ചെയ്യുന്ന മലയാളി യുവതിയെ വെടിവച്ചു കൊന്ന ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കി. പ്രണയാഭ്യര്‍ഥന യുവതി നിഷേധിച്ചതിനെ തുടര്‍ന്നെന്ന് വെടിവെയ്പ്പ് നടന്നെന്നാണു സൂചന

ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഹോസ്പിറ്റല്‍ വളപ്പിലെ ഔട്ട് പേഷ്യന്റ് ഫാര്‍മസിക്കകത്താണ് വെടിവെയ്പ്പ് ഉണ്ടായത്. ഉച്ചഭക്ഷണം കഴിഞ്ഞു വന്ന ഉടന്‍ തോക്കെടുത്ത് ജോര്‍ജ് വെടിവയ്ക്കുകയായിരുന്നു. അതിനു ശേഷം ജോര്‍ജ് സ്വയം വെടിവച്ചു. ജോര്‍ജ് തല്‍ക്ഷണം മരിച്ചു. റീനയെ ഉടന്‍ തന്നെ ആശുപത്രി എമര്‍ജന്‍സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

59 കാരനായ ജോർജ്ജിനു ഭാര്യയും പ്രായപൂർത്തിയായ മക്കളുമുണ്ട്,38 കാരിയാണു കൊല്ലപ്പെട്ട റീന. യുവതിയോട് ജോര്‍ജിന് പ്രണയമായിരുന്നുവെന്നും പ്രണയ നിഷേധിച്ചതിന്റെ പ്രതികാരമായി കൊലപാതകം നടത്തുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.അന്വേഷണം പൂര്‍ണമായതിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് വക്താവ് പറഞ്ഞു